ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടന്ന കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയിൽ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വിജയി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനാണ് രണ്ടാം സ്ഥാനം.
അതേസമയം, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടന് ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം. 116 പോയിന്റോടെയാണ് പിബിസി കിരീടം സ്വന്തമാക്കിയത്. എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 107 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 92 പോയിന്റ് നേടിയ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനത്തുള്ളത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അവസാന മത്സരമാണ് നവംബര്‍ 26 ന് നടന്നത്. ഇതോടെ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സമാപിച്ചു.