KERALA

തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ ആക്രമണം: തുറന്നകോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ അജയൻ

നിയമകാര്യ ലേഖിക

തൊഴിൽത്തർക്കത്തെ തുടർന്ന് കോട്ടയം തിരുവാർപ്പിലെ ബസുടമയ്ക്ക് നേരെയുണ്ടായ അക്രമസംഭവത്തിൽ തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ അജയൻ. ഇക്കാര്യം അറിയിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ക്രിമിനൽ കേസ് നിലവിലുണ്ടെന്നും കോടതിയലക്ഷ്യ നടപടികളിൽനിന്ന് ഒഴിവാക്കണമെന്നും സിഐടിയു നേതാവ് ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ കേസിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ബസുടമയുടെ നാല് ബസുകൾക്കും തടസമില്ലാതെ സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവിന് പിന്നാലെ അക്രമ സംഭവമുണ്ടായത് പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് സ്വമേധയാ കേസെടുത്തത്.

ബസുകൾ നിരത്തിലിറക്കാൻ സമ്മതിക്കാതെ സിഐടിയു നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉടമ രാജ്മോഹനും ഭാര്യമിനിക്കുട്ടിയും നൽകിയ ഹർജിയിൽ ഒരു മാസത്തേക്ക് പോലീസ് സംരക്ഷണം നൽകാൻ ജൂൺ 23ന് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോട്ടയം എസ്പി, കുമരകം സിഐ എന്നിവർക്കായിരുന്നു നിർദേശം. എന്നാൽ, ഉത്തരവിന് ശേഷവും ഹർജിക്കാരന് നേരെ ആക്രമണം നടന്നതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കോട്ടയം എസ്പി, കുമരകം സിഐ എന്നിവരെ ഒന്നും രണ്ടും എതിർ കക്ഷികളാക്കിയാണ് കേസെടുത്തിടരുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?