സുഹൃത്തെന്ന വ്യാജേന നിര്‍മിത ബുദ്ധി ഉപയോഗിച്ച് വാട്സ് ആപ്പ് വീഡിയോ കോളിലൂടെ പണം തട്ടിയെടുത്തത് വലിയ ചർച്ചയായിരിക്കുകയാണ്. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനാണ് നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട ഉടന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനാല്‍ ബാങ്കിനെ സമീപിച്ച് പണം നഷ്ടമാകുന്നത് തടയാന്‍ സാധിച്ചു.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇത്തരമൊരു സംഭവം ഇത് ആദ്യത്തേതാണെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും പറയുന്നു. ഡീപ്പ് ഫെയ്ക്കിങ് ആണോ എന്ന സംശയത്തിലാണ് പോലീസ്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.