KERALA

ട്രെയിന്‍ തീവയ്പ്: എൻഐഎ സംഘം പരിശോധന നടത്തി; പ്രതിക്കായുള്ള അന്വേഷണം യുപിയിലേക്കും

അന്വേഷണത്തിനായി കേരള പോലീസ് സംഘം യുപിയിൽ എത്തി

വെബ് ഡെസ്ക്

കോഴിക്കോട് ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കണ്ണൂരിലെത്തി പ്രാഥമിക പരിശോധന നടത്തി. ഉച്ചയോടെ കണ്ണൂരിലെത്തിയ സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവയ്പുണ്ടായ ട്രെയിനിന്റെ D1, D2 ബോഗികളാണ് പരിശോധിച്ചത്. കൊച്ചി, ബെംഗളൂരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. സംഭവത്തിന് ശേഷം ഈ രണ്ട് ബോഗികളും സീൽ ചെയ്തിരുന്നു. ആർപിഎഫ് സതേൺ റെയിൽവേ സോണൽ ഐജി ജി എം ഈശ്വര റാവുവും ബോഗി പരിശോധിച്ചിരുന്നു.

ചെറു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി സ്ഥാപിക്കുന്നതടക്കം സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഐ ജി ഇശ്വര റാവു പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷം എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി. കൃത്യമായ പ്ലാൻ തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് കിട്ടിയ ബുക്കിൽ സ്ഥലപ്പേരുകൾ കുറിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ അന്വേഷണത്തിനായി കേരള പോലീസ് സംഘം യുപിയിൽ എത്തി. പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം കണ്ടെത്തുകയാണ് ലക്ഷ്യം. കൃത്യത്തിന് ശേഷം പ്രതി ഡൽഹിയിലേക്ക് കടന്നതായാണ് വിവരം. ഇതേ തുടർന്ന് ഒരു സംഘം പോലീസ് ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

കണ്ണൂര്‍ ഭാഗത്തേക്ക് പോയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് തീയിട്ടതെന്നാണ് യാത്രക്കാര്‍ പോലീസിന് നല്‍കിയ മൊഴി. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ചശേഷം ഇയാള്‍ തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലാണ് ആക്രമണമുണ്ടായത്. ജനറല്‍ കംപാര്‍ട്ടമെന്‌റ് വഴി റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലേക്ക് ഇയാളെത്തിയതെന്നാണ് സംശയിക്കുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം