KERALA

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം കസ്റ്റഡിയിൽ

എബ്രഹാം ബാങ്ക് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു തട്ടിപ്പ് നടന്നത്

വെബ് ഡെസ്ക്

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം കസ്റ്റഡിയിൽ. തട്ടിപ്പിനിരയായി കടബാധ്യതയെ തുടര്‍ന്ന് പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകൻ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് എബ്രഹാമിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

എബ്രഹാം ബാങ്ക് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു വായ്പ തട്ടിപ്പ് നടന്നത്. സ്ഥലം ഈടുവച്ചാണ് കര്‍ഷകര്‍ വായ്പയെടുത്തിരുന്നത്. എന്നാൽ, കർഷകരറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് തട്ടിപ്പ് സംഘം ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. ഇതിലെ ഇരയായിരുന്നു മരിച്ച രാജേന്ദ്രനും. 75,000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷമാണ് കരസ്ഥമാക്കിയത്. പലിശ സഹിതം 40 ലക്ഷത്തോളമായപ്പോഴായിരുന്നു രാജേന്ദ്രന്ററെ ആത്മഹത്യ.

രാജേന്ദ്രന്റെ ആത്മഹത്യയെ തുടർന്ന് സ്ഥലത്തെ പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് നടത്തിവരുന്നത്. ഇന്ന്, രാജേന്ദ്രന്റെ മൃതദേഹവുമായി പ്രദേശവാസികള്‍ എബ്രഹാമിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് അദ്ദേഹത്തെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.

രാജേന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യൻ രം​ഗത്തെത്തി. രാജേന്ദ്രന്‍ നായര്‍ക്ക് വായ്പ അനുവദിച്ചത് തന്റെ വ്യാജ ഒപ്പിട്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വായ്പകൾ ക്രമവിരുദ്ധമായി നല്‍കിയത് ഭരണസമിതി പ്രസിഡന്റായിരുന്ന കെ കെ എബ്രഹാമാണെന്ന് കുര്യന്‍ ആരോപിച്ചു.

ചെമ്പകമൂല സ്വദേശിയായ രാജേന്ദ്രന്‍ നായരെ ഇന്നലെയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രാജേന്ദ്രനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ