KERALA

'റൊട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ കേക്ക് കഴിക്കാന്‍ പറഞ്ഞ റാണിയെപ്പോലെയാണ് മുഖ്യമന്ത്രി'; വിമര്‍ശനവുമായി കെ സുധാകരൻ

ഇന്ധന സെസ് കുറയ്ക്കുന്നത് വരെ കോണ്‍ഗ്രസ് സമരം തുടരുമെന്ന് കെ സുധാകരൻ

വെബ് ഡെസ്ക്

ഇന്ധന സെസ് കുറയ്ക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പിടിവാശിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിന്റെ ആര്‍ഭാടത്തിനായാണ് നികുതി വര്‍ധിപ്പിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ''മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ സംസ്ഥാനത്തെ തളച്ചിട്ടിരിക്കുകയാണ്. ലക്ഷ്യം കാണുംവരെ യുഡിഎഫ് സമരം തുടരും'' - കെ സുധാകരന്‍ വ്യക്തമാക്കി.

വാലന്റൈന്‍സ് ഡേയില്‍ സര്‍ക്കാര്‍ 'കൗ ഹഗ് ഡേ ' നടപ്പാക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ
കെ സുധാകരന്‍

റൊട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ കേക്ക് കഴിച്ചൂടെ എന്ന് ചോദിച്ച റാണിയെപ്പോലെയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരന്‍ പരിഹസിച്ചു. ''കഴിവ് കെട്ട സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയാണ് കേരളത്തിലെ ഏറ്റവും വലിയ ഗോ സംരക്ഷകന്‍. പശുക്കളെ പോറ്റാന്‍ 49 ലക്ഷമാണ് ചെലവാക്കിയത്. വാലന്റൈന്‍സ് ഡേയില്‍ 'കൗ ഹഗ് ഡേ ' നടപ്പാക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ''- കെ സുധാകരന്‍ പറഞ്ഞു.

അധിക നികുതി അടയ്ക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത സുധാകരന്‍ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ