കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ ഒന്‍പത് കുട്ടികൾക്ക് കൂടി തുടര്‍ പഠനം ഉറപ്പുവരുത്തി തൃശ്ശൂർ കളക്ടര്‍ കൃഷ്ണ തേജ. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ ഒന്‍പത് കുട്ടികൾക്കാണ് തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ വഴിയൊരുക്കിയത്. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ വഴിയാണ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
കോവിഡില്‍ അച്ഛനെ നഷ്ടപ്പെട്ട എട്ട് കുട്ടികള്‍ക്കും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഒരു കുട്ടിക്കുമാണ് ജില്ലാ കളക്ടര്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയത്. പഠന മികവിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് പേരെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. കുട്ടികള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ അനുസരിച്ചാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. നേരത്തെ 13 കുട്ടികളുടെ പഠനചെലവുകള്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു.
കുട്ടികള്‍ക്ക് പഠന സഹായവും സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്ത് പല ഇടങ്ങളിൽ നിന്ന് ആളുകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കളിൽ ഒരാളെയോ അല്ലെങ്കിൽ ഇരുവരെയും നഷ്ടപ്പെട്ട ജില്ലയിലെ 609 കുട്ടികള്‍ക്കാണ് കളക്ടറുടെ നേതൃത്വത്തില്‍ പഠനചെലവുകളും സ്‌കോളര്‍ഷിപ്പും നല്‍കുന്നത്. ഇവരില്‍ നിന്ന് മുന്‍ഗണനാ ക്രമം നിശ്ചയിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നത്.