ഇടുക്കി ഡാം (ഫയല്‍ ചിത്രം) 
KERALA

അണക്കെട്ടുകളില്‍ വെള്ളമില്ല, സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം പ്രസന്ധിയിലേക്ക്; മഴകാത്ത് കെഎസ്ഇബി

ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ജലവൈദ്യുത നിലയങ്ങളിലും വൈദ്യുതി ഉത്പാദനം നിയന്ത്രിക്കുന്നു

വെബ് ഡെസ്ക്

ജൂണ്‍മാസം തീര്‍ന്നിട്ടും മതിയായ മഴ ലഭിക്കാതിരുന്നതോടെ കേരളത്തിലെ വൈദ്യുത ഉത്പാദനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകുന്നു. ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ജലവൈദ്യുത നിലയങ്ങളുള്ള എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഇതോടെ കേരളത്തിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംസ്ഥാനം. ഇടമലയാര്‍, ശബരിഗിരി ജലവൈദ്യുത നിലയങ്ങളിലെ ഉത്പാദനം ഇതിനോടകം താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.

മൂലമറ്റം പവര്‍ പ്ലാന്റില്‍ ഉപയോഗം കൂടിയ സമയങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്

ഇടുക്കി ഉള്‍പ്പെടെയുള്ള ജലസംഭരണികളിലെ ഏറ്റവും കുറഞ്ഞ സംഭരണമെങ്കിലും ഉറപ്പാക്കുന്നത് വരെ വൈദ്യുതി ഉത്പാദനം കുറയ്ക്കേണ്ടിവരുമെന്നാണ് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ''ഇപ്പോൾ വിപണിയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാണ് ശബരിഗിരി, ഇടമലയാര്‍ പവര്‍ സ്റ്റേഷനുകളിലെ ജലം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ റിസര്‍വ് ഷട്ട്ഡൗണ്‍ മോഡ് ആണ് പിന്തുടരുന്നത്. ചില സമയങ്ങളില്‍ നിലവിലുള്ള ജലനിരപ്പ് നിലനിര്‍ത്താനായി ചെറിയ ജലവൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം താല്‍ക്കാലികമായി നിർത്തിവയ്ക്കും. കുടിവെള്ള പദ്ധതികള്‍ക്കായുള്ള ജലലഭ്യത ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്'' ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജൂലൈയിലും മഴ കുറയുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള പ്രധാന ജലവൈദ്യുത അണക്കെട്ടുകളില്‍ പരമാവധി ജലനിരക്ക് നിലനിര്‍ത്താനാണ് വൈദ്യുതി വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ഉണ്ടായ തിരുമാനം. നിലവില്‍ മൂലമറ്റം പവര്‍ പ്ലാന്റില്‍ ഉപയോഗം കൂടിയ സമയങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

മൂലമറ്റം പവര്‍‌സ്റ്റേഷനിലെ വൈദ്യുതി ഉത്പാദനം ബുധനാഴ്ച 2.363 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ചൊവ്വാഴ്ച ഇത് 1.402 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ശബരിഗിരിയിലും ഇടമലയാറിലും ചൊവ്വാഴ്ച്ച വൈദ്യുതി ഉത്പാദിപ്പിച്ചിട്ടില്ല. ബുധനാഴ്ച്ച സംസ്ഥാനത്തെ ആകെ ജലവൈദ്യുതി ഉത്പാദനം 9.4744 ദശലക്ഷം യൂണിറ്റ് ആണ്.

പ്രധാന ജലവൈദ്യുത ഡാമുകളില്‍ വ്യാഴാഴ്ചത്തെ സംഭരണം മൊത്തം സംഭരണശേഷിയുടെ 15% ആയിരുന്നു

എസ്എല്‍ഡിസി ഡാറ്റ

സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റിറിന്റെ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം പ്രധാന ജലവൈദ്യുത ഡാമുകളില്‍ വ്യാഴാഴ്ച ഉണ്ടായിരുന്ന ജലത്തിന്റെ അളവ് മൊത്തം സംഭരണശേഷിയുടെ 15% ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 31% ആയിരുന്നു. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത അണക്കെട്ടുകളില്‍ വ്യാഴാഴ്ച വരെ 736. 848 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിക്കാനുള്ള ജലമാണ് പ്രതീക്ഷിച്ചത്. അതേസമയം, 205.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ജലസംഭരണികള്‍ക്ക് ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കി ഉള്‍പ്പെടെയുള്ള ജലവൈദ്യുത അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനയുള്ളതായി കെഎസ്ഇബി ഡാം സേഫ്റ്റി വിംഗ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 2305.98 അടി ആയിരുന്നു, ഇത് മൊത്തം സംഭരണശേഷിയുടെ 14.06% ആണ്. ബുധനാഴ്ച ഇത് 2305.72 അടിയായിരുന്നു, മൊത്തം ശേഷിയുടെ 13.89% ആണിത്. ജൂലൈയിലും ആവശ്യത്തിനുള്ള മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം ഇനിയും കുറയുന്ന നിലയുണ്ടാവുകയും ഇത് വൈദ്യുതചാര്‍ജ് ക്രമാതീതമായി വര്‍ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ