പ്രതിസന്ധികള്‍ക്കിടയിലും ഓണക്കാലത്ത് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി. ഓണാവധി നാളുകളായ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 10 ദിവസം കൊണ്ട് 70.97 കോടി രൂപയാണ് കോര്‍പ്പറേഷന് ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത്.
ഈ ഓണക്കാലത്തെ പ്രതിദിന കളക്ഷന്‍ വരുമാനം പരിശോധിച്ചാല്‍ ഓഗസ്റ്റ് 26 ന് 7.88 കോടി രൂപയും 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബര്‍ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 4 ന് 8.79 കോടി രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് വരുമാനമായി കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്. ഇക്കാലയളവില്‍ ഏകദേശം 1.41 കോടി യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്തത്. 31,870 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുകയും ചെയ്തു.
2022 സെപ്റ്റംബര്‍ 2 മുതല്‍ 9 വരെയുള്ള പ്രതിദിന കണക്കുകള്‍ പരിശോധിച്ചാല്‍ 2ന് 5.58 കോടിയും 3ന് 5.86 കോടി, 4ന് 5.25 കോടി, 5ന് 6.16 കോടി, 6ന് 5.94 കോടി, 7ന് 5.94 കോടി, 8ന് 3.74 കോടി, 9ന് 4.75 കോടി എന്നിങ്ങനെയാണ് ടിക്കറ്റ് വരുമാനമായി കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്.