KERALA

ശമ്പള വിതരണം വെെകുന്നതില്‍ പ്രതിഷേധം; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

മെയ്‌ എട്ടിന് സൂചനാ പണിമുടക്ക് നടത്തും

ദ ഫോർത്ത് - തിരുവനന്തപുരം

കെഎസ്ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച്  പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്. മെയ്‌ എട്ടിന് പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം സൂചനാ പണിമുടക്ക് നടത്താനാണ് സംഘടനയുടെ തീരുമാനം. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നിൽ 12 മണിക്കൂര്‍ പട്ടിണി സമരം ആരംഭിച്ചതിന് പിന്നാലെയാണ് ബിഎംഎസ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ തുടരുകയാണ്. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവീസുകൾ മുടക്കാതെയാണ് തൊഴിലാളി പ്രതിഷേധം.

വരും ദിവസങ്ങളിൽ സമരം കൂടുതൽ വിപുലപ്പെടുത്താനാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ തീരുമാനം. എന്നാല്‍ യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം ശക്തമാക്കുമ്പോഴും ഗഡുക്കളായി ശമ്പളം നൽകുന്ന രീതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി മാനേജ്മെന്റ്. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ