KERALA

ഗഡുക്കളായി ശമ്പളം: അംഗീകരിക്കാതെ ഒരു വിഭാഗം തൊഴിലാളികള്‍; കെഎസ്ആർടിസി വീണ്ടും പണിമുടക്കിലേക്ക്

കോര്‍പ്പറേഷന് വരുമാനം ഉറപ്പാക്കിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് യൂണിയന്‍

ദ ഫോർത്ത് - തിരുവനന്തപുരം

കെഎസ്ആർടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ എതിര്‍പ്പ് തുടര്‍ന്ന് തൊഴിലാളികള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിളിച്ച യോഗത്തിലും തൊഴിലാളി സംഘടനകള്‍ നിലപാടില്‍ ഉറച്ചു നിന്നു. ബിഎംഎസ്, ടിഡിഎസ് സംഘടനകളാണ് തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ തൊഴിലാളികള്‍ വീണ്ടും പണിമുടക്കിലേക്ക് തിരിയുമെന്നാണ് സംഘടനകളുടെ നിലപാട്.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പണിമുടക്ക് നോട്ടീസ് സര്‍ക്കാരിന് നല്‍കിയെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് സംഘ്

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പണിമുടക്ക് നോട്ടീസ് സര്‍ക്കാരിന് നല്‍കിയെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ജികെ അജിത്ത് വ്യക്തമാക്കി. ഞായറാഴ്ച പണിമുടക്ക് തീയതി പ്രഖ്യാപിക്കും. കോര്‍പ്പറേഷന് വരുമാനം ഉറപ്പാക്കിയിട്ടും ശമ്പളം നല്‍കുന്നില്ലെന്നും യൂണിയന്‍ ആരോപിച്ചു. ജീവനക്കാരുടെ പെന്‍ഷന്റെ കാര്യത്തിലും യൂണിയന്‍ ആവശ്യങ്ങള്‍ അംഗീകരിക്കണം. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ അടുക്കള ചര്‍ച്ചകള്‍ നടത്തുന്നത് തന്നെ ശരിയായ രീതിയല്ലെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. അംഗീകൃത യൂണിയനുകളെ ഒറ്റയ്ക്ക് ചര്‍ച്ചയ്ക്ക് വിളിക്കുന്നത് ശരിയല്ലെന്നും അങ്ങനെ വിളിച്ചാല്‍ ഇനിമുതല്‍ സഹകരിക്കില്ലെന്നും യൂണിയന്‍ വ്യക്തമാക്കി.

തിങ്കളാഴ്ചയായിരുന്നു സിഐടിയുവുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തിയത്

തിങ്കളാഴ്ചയായിരുന്നു സിഐടിയുവുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് ബിഎംഎസ് യൂണിയനുമായും ഒന്നരയ്ക്ക് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫുമായും ചര്‍ച്ച നടന്നു. ചര്‍ച്ചകളെല്ലാം പരാജയമാണെന്നാണ് സംഘടനകളുടെ നിലപാട്. എന്നാല്‍ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തല്‍ക്കാലം സമരത്തിന് ഇല്ലെന്നാണ് സിഐടിയുവിന്റെ നിലപാട്.

ജീവനക്കാരുടെയും യൂണിയനുകളുടെയും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ മാസം ഗഡുക്കളായാണ് കെഎസ്ആര്‍ടിസി നല്‍കിയത്. തൊഴിലാളികള്‍ക്ക് താത്പര്യമില്ലെങ്കിലും ശമ്പളം ഗഡുക്കളായി തന്നെ നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ