KERALA

കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍; ആദ്യം നടപ്പിലാക്കുക പാറശാല ഡിപ്പോയില്‍

ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് സിഗിംള്‍ ഡ്യൂട്ടി വ്യവസ്ഥ

വെബ് ഡെസ്ക്

കെഎസ്ആര്‍ടിസിയില്‍ സിഗിംള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് സിഗിംള്‍ ഡ്യൂട്ടി വ്യവസ്ഥ. പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്. എട്ട് ഡിപ്പോകളില്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.തൊ

സെപ്റ്റംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വിതരണം ചെയ്യും

ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ഡിപ്പോകളിലും ഈ രീതി നടപ്പിലാക്കും. ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി നടപ്പിലാക്കുന്നത്. എട്ട് മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. അതേസമയം ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായി കോണ്‍ഗ്രസ് അനുകൂല തൊഴിലാളി യൂണിയനായ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

അതിനിടെ സെപ്റ്റംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വിതരണം ചെയ്യും. സര്‍ക്കാര്‍ സഹായമായ 50 കോടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നു. സെപ്റ്റംബറിലെ ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാരിനോട് മാനേജ്മെൻ്റ് 50 കോടി രൂപ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ അഞ്ചിന് മുൻപായി ശമ്പളം നൽകാനാണ് കെഎസ്ആർടിസിയുടെ നീക്കം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ