കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. തിരുവനന്തപുരം- മലപ്പുറം ബസിലെ കണ്ടക്ടറായ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി കയറി പിടിച്ചെന്നാണ് പരാതി.
രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം നടന്നത്. യുവതി ഇരുന്ന സീറ്റ് റിസർവ്ഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ അടുത്തിരുത്തിയത്. പറവൂരിൽ ചികിത്സയിലായ മകളുടെ അടുത്തേക്കുള്ള യാത്രയിലാണ് സംഭവം. ആലുവ വരെയായിരുന്നു യുവതി ടിക്കറ്റ് എടുത്തത്. 354 ,351 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.