KERALA

അൻസില്‍ ജലീലിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജം: കെഎസ്‍യു

കേരള വൈസ് ചാൻസിലർ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറയുന്നതിന് ഏഴ് ദിവസം മുൻപ് തന്നെ കെഎസ്‌യു നിലപാട് വ്യക്തമാക്കിയിരുന്നെന്ന് അലോഷ്യസ് സേവ്യർ

വെബ് ഡെസ്ക്

സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കെഎസ്‍യു. ഈ ആരോപണം ആദ്യം ഉന്നയിച്ചത് കെഎസ്‌യു തന്നെയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ജൂൺ 13ന് അൻസിൽ ജലീലിനെതിരായ ആരോപണം ദേശാഭിമാനി പത്രത്തിൽ വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും പത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കേരള വൈസ് ചാൻസിലർ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറയുന്നതിന് ഏഴ് ദിവസം മുൻപ് തന്നെ കെഎസ്‌യു നിലപാട് വ്യക്തമാക്കിയിരുന്നെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.

ദേശാഭിമാനിക്ക് ഈ സര്‍ട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചു? നിലവില്‍ കേരളത്തിലെ കോളേജുകളിലോ ഏതെങ്കിലും സ്ഥാപനങ്ങളിലോ ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ഞങ്ങള്‍ക്കറിയില്ല. 2014-17 കാലത്ത് ആലപ്പുഴ എസ് ഡി കോളേജില്‍ ബി എ ഹിന്ദി പഠിച്ചിരുന്ന അന്‍സിലിന് കോഴ്‌സ് ഇടക്കാലത്ത് ഉപേക്ഷിക്കേണ്ടിവന്നു. കുടുംബപശ്ചാത്തലവും പിതാവിന്റെ രോഗാവസ്ഥയും കാരണം പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി അന്‍സില്‍ ജോലി ചെയ്തും ചായക്കട നടത്തിയുമാണ് ഉപജീവനം നടത്തിയത്. അന്‍സില്‍ ജലീലിന്റെ തൊഴിലിന് ബിരുദം മാനദണ്ഡമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്‍സിലിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിക്കുന്നത് എസ്എഫ്‍ഐ ആണെന്നും ദേശാഭിമാനിയും ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നുമായിരുന്നു കെഎസ്‍യുവിന്റെ ആരോപണം. ജൂണ്‍ 13നാണ് അന്‍സില്‍ ജലീലിനെതിരായി ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വരുന്നത് . ഇതിനുപിന്നാലെ കെഎസ്‍യു ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ദേശാഭിമാനി പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം