KERALA

'ചട്ടലംഘനം നടത്തിയിട്ടില്ല, സ്ഥാനം ഏറ്റെടുത്തത് ഗവർണറുടെ നിർദേശപ്രകാരം': സർക്കാരിന് സിസ തോമസിന്റെ മറുപടി

ദ ഫോർത്ത് - തിരുവനന്തപുരം

കെടിയു താത്കാലിക വി സി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഡോ. സിസ തോമസ്. ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വി സി ചുമതല ഏറ്റെടുത്തതെന്നും സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി സിസ തോമസ് പറഞ്ഞു.

താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ സിസ തോമസ് വ്യക്തമാക്കുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിന് കാരണം വിശദീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അതില്‍ സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ മെയ് 23 അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയുകയും കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ സിസ തോമസിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സിസ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി കെടിയു സിസയ്ക്ക് നിയമനം നല്‍കിയത് മുതല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരിലായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ വി സി സ്ഥാനമെറ്റടുത്തതിലാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയത്. നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അടുത്തിടെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല. പിന്നീട് ഇവരുടെ പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. സിസ തോമസ് നൽകിയ ഹർജി നാളെ ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിശദീകരണം നൽകിയത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും