KERALA

അരിക്കൊമ്പനെ പൂട്ടാൻ പോകുന്ന കുങ്കി ആനകളുടെ വിശേഷങ്ങൾ...

ഒരു മാസം മൂന്നാറിലുണ്ടായിരുന്ന കുങ്കി ആനകള്‍ അടുത്ത ദിവസം അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയാക്കി മുത്തങ്ങയിലേക്ക് മടങ്ങും

റഹീസ് റഷീദ്

മഴ നനഞ്ഞ്..

കാട്ടിലൂടെ നടന്ന്..

സഞ്ചാരികളെ കയ്യിലെടുത്ത്..

ആനയിറങ്കല്‍ പുഴയില്‍ കുളിച്ച്..

കോന്നി സുരേന്ദ്രനും വിക്രമും കുഞ്ചുവും സൂര്യനും ചിന്നക്കനാലില്‍ അടിച്ചുപൊളിക്കുകയാണ്. ഒരു മാസം മൂന്നാറിന്റെ പ്രകൃതിയില്‍ താമസിച്ച കുങ്കി ആനകള്‍ അടുത്ത ദിവസം അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയാക്കി മുത്തങ്ങയിലേക്ക് മടങ്ങും.

പതിവായൊരു നടത്തമുണ്ട് വിക്രമിനും കോന്നി സുരേന്ദ്രനും. കാട്ടിലെ പോലീസ്, കാടിന് നടുവിലൂടെ ഏലത്തോട്ടം കണ്ടങ്ങനെ ഗമയോടെ നടക്കും. നടന്ന് നടന്ന് ആനയിറങ്കല്‍ പുഴ എത്തുമ്പോള്‍ അങ്ങോട്ടേക്ക് ഒരു വലിവാണ്. പാപ്പാന്മാര്‍ തലയാട്ടുമ്പോള്‍ തുള്ളിച്ചാടി വെള്ളത്തിലിറങ്ങും.

വിക്രവും സുരേന്ദ്രനും തിരിച്ചെത്തുമ്പോഴേക്കും നടക്കാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് സൂര്യനും, കുഞ്ചുവും. അവരെ കാണാന്‍ ഇഷ്ടം പോലെ ആളുകള്‍ വന്നുനില്‍ക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു