KERALA

വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്

2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്

നിയമകാര്യ ലേഖിക

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവ് ശിക്ഷ. കവരത്തി കോടതിയാണ് വധശ്രമ കേസിൽ എംപി ഉൾപ്പെടെ നാലുപേർക്ക് ശിക്ഷ വിധിച്ചത്. 2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. പടന്നാത സാലിഹിനെ അടിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ എംപിയുള്‍പ്പെടുയുള്ള പ്രതികളെ ശിക്ഷിച്ചത്. പ്രതികൾക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് ലക്ഷദ്വീപ് ജില്ലാ കോടതിയുടെ ശിക്ഷാ വിധി. കോടതി ഉത്തരവിനെ തുടർന്ന് റിമാൻഡ് ചെയ്ത മുഹമ്മദ് ഫൈസലുള്‍പ്പെടെയുള്ളവരെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഹെലികോപ്റ്റർ മാർഗമാണ് കണ്ണൂരിലെത്തിച്ചത്.

മുൻ എംപി ഹംദുള്ള സെയ്ദിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എംപി മര്‍ദിച്ചെന്നാണ് കേസ്. കേസില്‍ ഒന്നു മുതൽ നാലുവരെ പ്രതികളായ അമീൻ, ലക്ഷദ്വീപ് MP പി പി മുഹമ്മദ് ഫൈസൽ, ഹുസൈൻ തങ്ങൾ, ബഷീർ തങ്ങൾ എന്നിവർക്കാണ് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. മറ്റ് 32 പ്രതികളെയും വെറുതെ വിട്ടു. കവരത്തി കോടതി വിധിക്കെതിരെ ഇന്ന് തന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് എം പി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ