KERALA

കരിപ്പൂർ വിമാനത്താവള വികസനം: ഭൂമിഏറ്റെടുക്കൽ സർവെ തിങ്കളാഴ്ച മുതൽ, വിദ്ഗ്ദസമിതി റിപ്പോർട്ട് പരിഗണിച്ചില്ലെന്ന് സമരസമിതി

സർവേ പൂർത്തിയാക്കിയതിന് ശേഷം ഓരോ ഭൂവുടമക്കുമുള്ള നഷ്ടപരിഹാരത്തുക കണക്കാക്കുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു

ദ ഫോർത്ത് - കോഴിക്കോട്

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് വേണ്ടിയുള്ള സർവേ നടപടികൾ ഏഴിന് ആരംഭിക്കും. റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കൽ ഭാഗമായുള്ള സർവേ നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. സർവേ പൂർത്തിയാക്കിയതിന് ശേഷം ഓരോ ഭൂവുടമക്കുമുള്ള നഷ്ടപരിഹാരത്തുക കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.

സർവേ നടപടിക്കുശേഷം ഓരോ ഭൂവുടമക്കും ലഭിക്കുന്ന തുകയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുമെന്നും പരാതികൾ ഉണ്ടെങ്കിൽ കേൾക്കുമെന്നും കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം പറഞ്ഞു. പള്ളിക്കൽ വില്ലേജിൽ 2,79,000 രൂപ മുതൽ 329,000 രൂപ വരെയും നെടിയിരുപ്പ് വില്ലേജിൽ 2,49,000 മുതൽ 271,000 രൂപ വരെയുമാണ് സെന്റിന് പരമാവധി വില നൽകാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

എന്നാൽ സമരസമിതി നേതാക്കൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്നു. എക്സ്പേർട്ട് കമ്മറ്റിയുടെ സർവേ റിപ്പോർട്ടിൽ സെന്റിന് 5 ലക്ഷം രൂപ വച്ച് ഭൂവുടമകൾക്ക് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടിനെ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെന്നായിരുന്നു സമരസമിതി നേതാക്കളുടെ പക്ഷം.

12 തവണയോളം സ്ഥലം വിട്ടു നൽകിയവരാണ് പ്രദേശത്തുള്ളവർ

നിലവിൽ 2860 മീറ്ററുള്ള റൺവേയിൽ ഉപയോഗിക്കുന്നത് 2840 മീറ്ററാണ്. റൺവേയുടെ ഇരു ഭാഗത്തുമുള്ള റെസയുടെ നീളം 90 മീറ്ററുമാണ്. റെസ 240 മീറ്ററാക്കാൻ റൺവേയിൽ നിന്ന് 300 മീറ്റർ എടുത്താൽ റൺവേ 2540 മീറ്ററായി ചുരുങ്ങും. ഇതോടെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യതയും ഇല്ലാതെയാവും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറേണ്ട കാലാവധി സെപ്റ്റംബർ 15 ആണ്.

എന്നാൽ 12 തവണയോളം സ്ഥലം വിട്ടു നൽകിയവരാണ് പ്രദേശത്തുള്ളവർ. സർക്കാർ കണക്കാക്കിയ ഈ നഷ്ടപരിഹാര തുക കൊണ്ട് മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് സമരസമിതി നേതാക്കൾ.

കലൂർ സ്റ്റേഡിയത്തിൽ കഫിയ ധരിച്ചു ഐഎസ്എൽ കാണാനെത്തി; യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം

ജനസംഖ്യനിരക്ക് വർധിപ്പിക്കാൻ റഷ്യ, രാത്രി വൈദ്യുതിയും ഇന്റർനെറ്റും കട്ടാക്കും, ആദ്യ രാത്രിക്ക് വരെ ധനസഹായം; ലൈംഗിക മന്ത്രാലയം രൂപീകരിക്കാനും നീക്കം

വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ഉറപ്പാക്കും; 'ആര്‍ത്തവ ശുചിത്വ നയം' രൂപീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

കാല്‍ക്കുലസും കേരളവും: യൂറോകേന്ദ്ര ചിന്തയുടെ വിധിതീര്‍പ്പുകള്‍

സൈബീരിയയില്‍ 100 അടി വീതിയില്‍ ഗർത്തം രൂപപ്പെട്ടതിനു പിന്നിൽ ഉല്‍ക്ക പതനമോ? അന്യഗ്രഹ ജീവികളുടെ ഇടപെടലോ?; ഒടുവിൽ നിഗൂഢത നീക്കി പഠനം