വിഴിഞ്ഞം സമരം 
KERALA

'വിഴിഞ്ഞം സംഘർഷത്തിലേക്ക് നയിച്ചത് സർക്കാരിന്റെ പ്രകോപനം'; സർക്കുലർ ഇറക്കി ലത്തീന്‍ അതിരൂപത

അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നത് പ്രകോപനത്തിന് കാരണമായി

വെബ് ഡെസ്ക്

പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്തെ സംഘർഷത്തിലേക്ക് നയിച്ചതെന്ന് ലത്തീന്‍ അതിരൂപതയുടെ സർക്കുലർ. അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ സർക്കാർ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുകയാണ്. സര്‍ക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാര്‍ഹമാണെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറില്‍ പറയുന്നു.

സമരത്തിന്റെ പേരില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ന്യായമായ ആവശ്യം പരിഹരിക്കപ്പെടുന്ന വരെ സമരം തുടരും. നിര്‍മാണം നിര്‍ത്തിവെച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും പദ്ധതി സ്ഥിരമായി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. സമരസമിതി പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കാന്‍ സർക്കാർ മുന്‍കയ്യെടുക്കണമെന്നും സർക്കുലറില്‍ പറയുന്നു.

Circular - Vizhinjam Strike -04-12-2022 (3).pdf
Preview

തീരശോഷണത്തിന്റെ പ്രധാന കാരണം വിഴിഞ്ഞം തുറമുഖ നിർമാണമാണെന്നത് സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നിർമാണത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സുതാര്യമായ പഠനം വേണമെന്ന് ആവശ്യപ്പെടുന്നത്. സമരസമിതിയുടെ നിർദേശപ്രകാരമുള്ള രണ്ട് വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം വൈദികരുടെ നേതൃത്വത്തില്‍ നടന്നതാണെന്നാണ് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പോലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും സമരക്കാര്‍ കയ്യേറ്റം ചെയ്തുവെന്നുവാണ് പോലീസ് വിശദീകരണം. ഇതിനു പിന്നാലെ പദ്ധിയില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രംഗത്തെത്തിയിരുന്നു.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ