KERALA

'ജനം ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയും ഉണ്ടാക്കുന്നത് സ്വാഭാവികം, പി ജയരാജനെ ശാസിച്ചത് പഴയ ചരിത്രം': ഇ പി ജയരാജന്‍

മുമ്പ് പി ജയരാജനെ ഇതേ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു

ദ ഫോർത്ത് - കോഴിക്കോട്

മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടും സിനിമയുമൊക്കെ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. അതില്‍ തെറ്റില്ല. എന്നാല്‍ മുമ്പ് പി ജയരാജനെ ഇതേ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പിജെ ആര്‍മി പാര്‍ട്ടിയെ ദ്രോഹിക്കാന്‍ ഇറങ്ങിയവരുടേതാണ് അവരെ പി ജയരാജന്‍ തന്നെ തള്ളിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവര്‍ണര്‍ക്കെതിരെ എവിടെവച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കര്‍ഷക വിരുദ്ധ സമീപനം ഗവര്‍ണര്‍ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം അവര്‍ക്കൊപ്പം ആണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേരള സി എം എന്ന പേരില്‍ പുറത്തിറങ്ങിയ പിണറായി വിജയനെ സ്തുതിക്കുന്ന വീഡിയോ ഗാനത്തെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നിറയുമ്പോഴും പാട്ടിന്റെ പിറവിക്കു പിന്നില്‍ അസ്വാഭാവികതകളൊന്നും ഇല്ലെന്ന നിഗമനത്തിലാണ് സിപിഎം, ഡി വൈ എഫ് ഐ പ്രാദേശിക ഘടകങ്ങള്‍. ഗാനത്തിന്റെ രചയിതാവും സംവിധായകനുമായ നിഷാന്ത് നിള സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നതും ഗാനത്തിന്റെ ചിത്രീകരണത്തിലും നിര്‍മാണത്തിലും സഹകരിച്ച ഏതാണ്ട് എല്ലാപേരും സിപിഎം അനുഭാവികള്‍ ആണെന്നതും ഗൂഢാലോചന സിദ്ധാന്തങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് ആദ്യ നിഗമനം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി