ആരിഫ് മുഹമ്മദ് ഖാൻ 
KERALA

ഗവർണർക്കെതിരെ ഇടത് മുന്നണിയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്ക്

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടത് മുന്നണിയുടെ പ്രത്യക്ഷ സമരം ഇന്ന് ആരംഭിക്കും. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം മുതിര്‍ന്ന നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇടത് മുന്നണിയുടെ പ്രത്യക്ഷ പ്രതിഷേധ സമരം. അധ്യാപക സംഘടനയിലെയും യുവജന സംഘടനയിലെയും അംഗങ്ങളും സമര രംഗത്തിറങ്ങും. നവംബർ 15നാണ് രാജ്ഭവന് മുന്നിലെ സമരം.

കേരളത്തിലെ ഒന്‍പത് സര്‍വകലാശാലയിലെ വിസിമാര്‍ക്ക് ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമ പ്രകാരം മാത്രമെ വിസിമാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാവുവെന്നാണ് നിർദേശം. ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വി സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?