ഇപി ജയരാജന്‍ 
KERALA

ഗവര്‍ണര്‍ രാജി വെയ്ക്കണമെന്ന് എല്‍ഡിഎഫ് ; മാനസികവിഭ്രാന്തിയെന്ന് ഇപി

സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവന്‍ മാറ്റിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍

വെബ് ഡെസ്ക്

ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ലെന്നും രാജി വെയ്ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ട്. കേരളം പോലെ വിദ്യാസമ്പന്നമായ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നും ഇപി പറഞ്ഞു. ഇപ്പോള്‍ ആര്‍എസ്എസിന്റെ പ്രചാരകനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. തീരെ പക്വതയില്ലാത്ത പെരുമാറ്റമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയായി ഗവര്‍ണര്‍ രാജ്ഭവനെ മാറ്റിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ അവാസ്തവമായ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയതെന്നും ബാലന്‍ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ