KERALA

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

അനുകൂല സാഹചര്യങ്ങള്‍ എന്തായാലും പ്രയോജനപ്പെടുത്താനാണ് എല്‍ഡിഎഫ് തീരുമാനമെന്നു യോഗശേഷം സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു

വെബ് ഡെസ്ക്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി പി സരിനെ തന്നെ തീരുമാനിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. ഇന്നു ചേര്‍ന്ന യോഗത്തിനു ശേഷം സെക്രട്ടേറിയറ്റ് അംഗം നിതിൻ കണിച്ചേരി സരിന്റെ വീട്ടിലെത്തി പാര്‍ട്ടി തീരുമാനം അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും തുടര്‍ന്ന് ഇന്നു വൈകിട്ട് തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും നിതിൻ കണിച്ചേരി വ്യക്തമാക്കി.

അനുകൂല സാഹചര്യം മുതലെടുക്കണമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. അതിന് സരിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് ഉചിതമെന്ന പൊതുഅഭിപ്രായത്തിന് സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കുകയായിരുന്നു. അനുകൂല സാഹചര്യങ്ങള്‍ എന്തായാലും പ്രയോജനപ്പെടുത്താനാണ് എല്‍ഡിഎഫ് തീരുമാനമെന്നു യോഗശേഷം സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു.

''കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. കുഞ്ഞാലിയുടെ രക്തത്തിന്റെ മണംമായും മുൻപേയാണ് ആര്യാടന്‍ ഇടതുപക്ഷത്തേക്കു വന്നത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആര്യാടനെ സ്ഥാനാര്‍ഥിയാക്കി. അതതു സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക,'' ബാലന്‍ വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട സരിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി