KERALA

സേവ് മണിപ്പൂർ ക്യാംപയിനുമായി എല്‍ഡിഎഫ്; ഏത് തിരഞ്ഞെടുപ്പിനെയും നേരിടാൻ മുന്നണി സജ്ജമെന്ന് ഇ പി ജയരാജൻ

ദ ഫോർത്ത് - തിരുവനന്തപുരം

മണിപ്പൂർ വിഷയത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ എല്‍ഡിഎഫ് തീരുമാനം. സേവ് മണിപ്പൂര്‍ എന്ന പേരില്‍ ഈ മാസം 27 ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

മണിപ്പൂരില്‍ നിന്ന് പുറത്തുവരുന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയിലേക്കാണ് മണിപ്പൂര്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ നാളെ എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളും വിളിച്ച് ചേര്‍ക്കും. എല്ലാ മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളീയം പരിപാടി സംഘടിപ്പിക്കും. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും കേരളത്തിലെവിടെയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി തയ്യാറാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഇടത് മുന്നണി യോഗത്തിൽ ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി. ഏക സിവില്‍ കോഡ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണ്. രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന ഏക സിവില്‍കോഡില്‍ നിന്ന് പിന്മാറണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ' (ഇന്ത്യൻ നാഷനൽ ഡെവലെപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ്. ആര്‍എസ്എസ് പ്രതിരോധമാണ് മുഖ്യ വിഷയമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും