എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ലീവ് വേക്കന്‍സിയിലെ സേവന കാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുളള യോഗ്യതയായി പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾക്കായി സർവീസ് കാലയളവ് പരിഗണിക്കുമ്പോൾ ലീവ് വേക്കൻസിയിലും മറ്റുമായി താത്കാലിക സേവനമനുഷ്ഠിച്ചത് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് സിഗിംൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഇപ്പോള്‍ ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി.
ലീവ് വേക്കന്‍സിയിലെ നിയമനം സ്ഥിര നിയമനമായി കണക്കാക്കാനാകില്ല, ലീവ് വേക്കന്‍സിയിലെ സേവന കാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുളള യോഗ്യതയായി പരിഗണിക്കാനും പറ്റില്ല
ലീവ് വേക്കന്‍സിയില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് സ്ഥിരനിമയനം ലഭിക്കുന്നവർക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകൊണ്ട് ഇത്തരം നിയമനം സ്ഥിരം തസ്തികയിലുള്ള നിയമനമായി കണക്കാകാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. പിന്നീട് സ്ഥിരനിമയം ലഭിക്കുമ്പോള്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി ലീവ് വേക്കന്‍സിയിലെ സേവന കാലം പരിഗണിക്കാണാനാവില്ലെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ലീവ് വേക്കന്‍സിയിലെ നിയമനം സ്ഥിര നിയമനമായി കണക്കാക്കാനാകില്ല. ലീവ് വേക്കന്‍സിയിലെ സേവന കാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുളള യോഗ്യതയായി പരിഗണിക്കാനും പറ്റില്ല.
ലീവ് വേക്കന്‍സിയിലെ സേവന കാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുളള യോഗ്യതയായി പരിഗണിക്കാനാകില്ല
സർക്കാരിന്റെ ഉത്തരവിനെതിരെ അധ്യാപകരും പ്രൈവറ്റ് സ്കൂൾ ഗ്രാഡ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷനും നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. ലീവ് വേക്കൻസിയിലും മറ്റുമായി താത്കാലിക സർവീസ് അനുഷ്ഠിച്ച കാലയളവ് (ബ്രോക്കൺ സർവീസ്) പെൻഷനു പരിഗണിക്കില്ലെന്നും, ഈ തീരുമാനത്തിന് മുൻകാല പ്രാബല്യമുണ്ടെന്നും വ്യക്തമാക്കി 2016 മേയ് ഒമ്പതിനും ആഗസ്റ്റ് അഞ്ചിനുമായി സർക്കാർ രണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് അധ്യാപകർ സിംഗിൾ ബെഞ്ച് മുന്‍പാകെ ചോദ്യം ചെയ്തത്.
ഹർജിക്കാറില്‍ ഏറെയും ലീവ് വേക്കൻസിയിൽ താത്കാലിക ജോലി നോക്കിയ ശേഷം സർവീസിൽ സ്ഥിരമായവരാണെന്നും ലീവ് വേക്കൻസിയിലെ സേവനം റെഗുലർ സർവീസല്ലെന്നതിനാൽ പെൻഷന് പരിഗണിക്കാൻ പറ്റില്ലെന്നും സർക്കാർ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. ഹർജിക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മൂന്നു മാസത്തിനുള്ളിൽ പുനർനിർണയിക്കണമെന്ന് വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. മാത്രമല്ല, സർക്കാരിന്റെ ഉത്തരവിന് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നും വ്യക്തമാക്കി. നിയമത്തെയും ചട്ടങ്ങളെയും മറികടക്കാൻ ഭരണപരമായ ഉത്തരവിലൂടെ കഴിയില്ല. ഭരണപരമായ ഉത്തരവുകൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നത് അംഗീകരിക്കപ്പെട്ട നിയമ തത്ത്വമാണെന്നും ഹൈക്കോടതി സിഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.