KERALA

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' സംസ്ഥാന വ്യാപക പ്രദര്‍ശനത്തിനൊരുങ്ങി ഇടത്, കോണ്‍ഗ്രസ് സംഘടനകള്‍; അനുവദിക്കരുതെന്ന് ബിജെപി

കേരളത്തില്‍ പ്രദര്‍ശനം അനുവദിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

വെബ് ഡെസ്ക്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഇടത്, കോണ്‍ഗ്രസ് യുവജന സംഘടനകള്‍. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും കാലടി സര്‍വകലാശാലയിലും പ്രദര്‍ശനമുണ്ടാകുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. കുസാറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലും എറണാകുളം മഹാരാജാസ് കോളേജിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം പൂജപ്പുരയിലും കാലടി സര്‍വകലാശാലയിലും വൈകീട്ട് ആറോടെയാകും പ്രദര്‍ശനം. കണ്ണൂരിലെ മുഴുവന്‍ സര്‍വകലാശാലകളിലും വെള്ളിയാഴ്ച പ്രദര്‍ശനമുണ്ടാകുമെന്നും എസ്എഫ്‌ഐ അറിയിച്ചു.

അതേസമയം, രാജ്യം മുഴുവന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആഹ്വാനം. ഡോക്യുമെന്ററിയില്‍ മതവിദ്വേഷം ഉണ്ടാക്കുന്നതായി ഒന്നുമില്ലെന്നും സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി പരാതി നൽകി

ബിബിസി ഡോക്യുമമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് കെഎസ് യു സംസ്ഥാന സമിതിയും വ്യക്തമാക്കി. വിമര്‍ശനം രാജ്യദ്രോഹമല്ല, അഭിപ്രായ സ്വാതന്ത്ര്യം ഔദാര്യമല്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

അതേസമയം, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കേരളത്തില്‍ പ്രദര്‍ശനം അനുവദിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഇന്ത്യയെക്കുറിച്ച് വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് അന്തിമമെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകള്‍. രാജ്യത്തെ സുപ്രീംകോടതിയും ജനങ്ങളും അവര്‍ക്ക് വിഷയമല്ലെന്നും കിരണ്‍ റിജിജു കുറ്റപ്പെടുത്തി.

വിവാദങ്ങള്‍ക്കിടെ, ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് തെളിയിക്കുന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്ത് വരാനിരിക്കെയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കാരവന്‍ പുറത്തുവിട്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കലാപത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവം ഉണ്ടായില്ലെങ്കിലും മുസ്ലീം വംശഹത്യ ഉണ്ടാകുമായിരുന്നുവെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി