KERALA

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: കുറ്റക്കാർക്കെതിരെ നിയമ നടപടിക്ക് തടസമില്ലെന്ന് നിയമോപദേശം

അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയതിന് ശേഷവും പോലീസ് കേസുമായി മുന്നോട്ട് പോകുകയായിരുന്നു

ദ ഫോർത്ത് - കോഴിക്കോട്

ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തിയവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. 338, 386 വകുപ്പുകളനുസരിച്ച് കുറ്റം ചുമത്തുന്നതിനും, അറസ്റ്റുമായി മുന്നോട്ട് പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും തടസ്സമില്ലെന്നാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ കെ ജയകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന് നിയമോപദേശം നൽകിയത്.

338, 386 വകുപ്പുകളനുസരിച്ച് കുറ്റം ചുമത്തുന്നതിനും, അറസ്റ്റുമായി മുന്നോട്ട് പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും തടസ്സമില്ലെന്നാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത്

ജില്ലാ മെഡിക്കൽ ബോർഡ് അന്വേഷണ റിപ്പോർട്ട് തള്ളിയതിന് ശേഷവും പോലീസ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. മെഡിക്കൽകോളേജിലെ ഒരു സീനിയർ ഡോക്ടർ, പി ജി ഡോക്ടർ, രണ്ട് നഴ്സുമാർ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. ആരോഗ്യ വകുപ്പിന്റെ മറ്റന്വേഷണങ്ങൾക്ക് കാത്ത് നിൽക്കേണ്ടതില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. കുറ്റപ്പത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പോലീസ് നിയമോപദേശം തേടിയത്.

നീതി തേടി ഹർഷിന പ്രതിഷേധം തുടരുകയാണ്. തിരുവോണ ദിനത്തില്‍ നിരാഹാര സമരം നടത്തും. ഏതെങ്കിലും ഡോക്ടറോടോ നഴ്സിനോടോ വ്യക്തിപരമായ വിദ്വേഷമില്ലെന്നും ഇത്രയും വലിയ പിഴവ് സംഭവിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന മെഡിക്കല്‍ ബോർഡിന്റെ നിലപാടിൽ വിയോജിപ്പുണ്ടെന്നും ഹർഷിന പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്