KERALA

പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു

വെബ് ഡെസ്ക്

പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തതായി സ്ഥിരീകരിച്ച് വനം വകുപ്പ്. കോട്ടോപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ പറമ്പിലെ കോഴിക്കൂട്ടിനകത്ത് കുടുങ്ങിയ പുലിയാണ് ചത്തത്. ഇരുമ്പ് വലയില്‍ കൈകള്‍ കുടുങ്ങി ആറ് മണിക്കൂറിലേറെ സമയമാണ് പുലി കിടന്നത്.

പുലർച്ചെ ഒരുമണിയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങിയ ഫിലിപ്പ് കൂട്ടിൽ കുടുങ്ങിയ പുലിയെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാൽ പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ കോഴിക്കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈകള്‍ കുടുങ്ങുകയായിരുന്നു.

മണ്ണാർക്കാട് റേഞ്ച് ഓഫീസർ സുബൈറിന്റെ നേതൃത്വത്തിൽ വനപാലകരും പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അക്രമ സാധ്യത കണക്കിലെടുത്ത് മയക്കുവെടിവെച്ചതിന് ശേഷം പുലിയ കൂട്ടിനകത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി വയനാട്ടിൽ നിന്നും ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മണ്ണാര്‍ക്കാട്ടേയ്ക്ക് തിരിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്