KERALA

'കാര്യങ്ങള്‍ സ്വന്തം നിലയില്‍ തീരുമാനിക്കും'; ലെസ്ബിയന്‍ പങ്കാളി അഫീഫയെ ബന്ധുവിനൊപ്പം വിട്ടു

ബന്ധുവിനൊപ്പം പോവാന്‍ അനുവദിക്കണമെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ തീരുമാനിക്കുമെന്നും അഫീഫ നേരിട്ട് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം

ദ ഫോർത്ത് - കൊച്ചി

കൊണ്ടോട്ടി സ്വദേശി അഫീഫയെ ബന്ധുവിനൊപ്പം അയച്ച് പോലീസ്. ബന്ധുവിനൊപ്പം പോവാന്‍ അനുവദിക്കണമെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ തീരുമാനിക്കുമെന്നും അഫീഫ നേരിട്ട് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ലെസ്ബിയന്‍ പങ്കാളിയായ അഫീഫയെ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ ഇന്നലെ വനിത പ്രൊട്ടക്ഷന്‍ സെല്‍ ഉദ്യോഗസ്ഥരും പോലീസും ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം വീട്ടുകാര്‍ തടയുകയും മറ്റൊരു വാഹനത്തില്‍ അഫീഫയെ കയറ്റി വേറൊരിടത്തേക്ക് മാറ്റുകയും ചെയ്തു. വനിത പ്രൊട്ടക്ഷന്‍ സെല്‍ ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വനിത പ്രൊട്ടക്ഷന്‍ സെല്ലിന് മുന്നില്‍ അഫീഫയെ വീട്ടുകാര്‍ ഹാജരാക്കുകയായിരുന്നു.

തനിക്ക് വീട്ടില്‍ ശാരീരിക, മാനസിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട് എന്ന അഫീഫയുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വനിത പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ കൊണ്ടോട്ടിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. തനിക്ക് സുമയ്യയ്ക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി

സുമയ്യക്കൊപ്പം പോകണമെന്ന് കോടതിയില്‍ മൊഴി നല്‍കിയത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണെന്ന് അഫീഫ ചൊവ്വാഴ്ച വനിത പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഫീഫയെ വീട്ടില്‍ നിന്ന് മാറ്റാനായിരുന്നു തീരുമാനം. താത്കാലികമായി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഉമ്മയ്ക്കൊപ്പം അഫീഫയെ മാറ്റാനാണ് വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ തീരുമാനിച്ചത്. എന്നാല്‍ സെന്ററിലേക്ക് കൊണ്ടുപോകുംവഴി വനിത പ്രൊട്ടക്ഷന്‍ സെല്‍ ഉദ്യോഗസ്ഥരെ അഫീഫയുടെ വീട്ടുകാര്‍ ശാരീരികമായി അതിക്രമിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തനിക്ക് വീട്ടില്‍ ശാരീരിക, മാനസിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട് എന്ന അഫീഫയുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വനിത പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ കൊണ്ടോട്ടിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. തനിക്ക് സുമയ്യയ്ക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. എന്നാല്‍ അഫീഫയെ വീട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാരും തടിച്ച് കൂടിയ നാട്ടുകാരും.

വീട്ടുകാര്‍ തടഞ്ഞുവച്ചെന്നാരോപിച്ച അഫീഫയെ ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം തന്നെ വിട്ടിരുന്നു. അഫീഫയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പങ്കാളിയായ സുമയ്യ ഷെറിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കഴിഞ്ഞയാഴ്ച നടപടിയുണ്ടായത്. രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യം എന്ന് അഫീഫ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്.

പങ്കാളിയായ അഫീഫയെ നിര്‍ബന്ധപൂര്‍വം തന്റെ അടുത്ത് നിന്ന് കൂട്ടി കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം സുമയ്യയ്ക്ക് അഫീഫ സന്ദേശങ്ങള്‍ അയച്ചിരുന്നു. തന്നെ വീട്ടില്‍ നിന്ന് രക്ഷപെടുത്തണമെന്നും സുമയ്യയ്ക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങള്‍ വനജ കളക്ടീവാണ് വനിത പ്രൊട്ടക്ഷന്‍ സെല്ലിന് കൈമാറിയത്.

മെയ് 30നാണ് എറണാകുളത്തെ ജോലിസ്ഥലത്ത് നിന്ന് അഫീഫയെ നിര്‍ബന്ധപൂര്‍വം വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയത്. സഹപാഠികളായ സുമയ്യയും അഫീഫയും പന്ത്രണ്ടാം ക്ലാസ് പഠനകാലത്ത് മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം വീട്ടിലറിഞ്ഞതോടെ പ്രശ്‌നം വഷളായി. തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കായി വീട്ടുകാര്‍ മലപ്പുറം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ച് കഴിയാനുള്ള ഇരുവരുടെയും ഇഷ്ടം മലപ്പുറം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്തെത്തിയത്. വീട്ടുകാര്‍ കൊണ്ട് പോയശേഷം അഫീഫയുമായി ബന്ധപ്പെടാന്‍ സുമയ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം