KERALA

'സർ, പൗരപ്രമുഖനാകാനുള്ള യോഗ്യത എന്താണ്?;' സർക്കാരിനോട് വാർഡ് മെമ്പറുടെ ചോദ്യം

മുഹമ്മദ് റിസ്‌വാൻ

'പൗരപ്രമുഖർ' ആരെന്നറിയാൻ ചീഫ് സെക്രട്ടറിക്ക് ഒരു വാർഡ് മെമ്പർ അയച്ച വിവരാവകാശ അപേക്ഷയാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ താരം. പൗരപ്രമുഖരാകാൻ എവിടെയാണ് അപേക്ഷ നൽകേണ്ടതെന്നും അതിനുള്ള യോഗ്യത എന്തെന്നും ചോദിച്ചുകൊണ്ടാണ് അപേക്ഷ. സർക്കാർ പരിപാടികളിലെല്ലാം മുഖ്യമന്ത്രി പൗരപ്രമുഖരെ മാത്രം പരിഗണിക്കുന്നതിനാൽ ആ പദവി എങ്ങനെ ലഭിക്കുമെന്ന് അറിയാൻ വേണ്ടിയാണ് അപേക്ഷ നൽകിയതെന്ന് കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പർ ഷമീർ ദ ഫോർത്തിനോട് പറഞ്ഞു.

വിവരാവകാശ അപേക്ഷ

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൂടുതലായി കേൾക്കുന്നൊരു വാക്കാണ് പൗരപ്രമുഖരെന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ കുമ്മിൾ ഷമീർ പറഞ്ഞു.

"ഓണത്തിന് സദ്യ കൊടുക്കുന്ന വിഷയത്തിലും കെ-റെയിലുമായി ബന്ധപ്പെട്ട ചർച്ചകളിലും നവകേരള സദസിലുമെല്ലാം മുഖ്യമന്ത്രി പൗരപ്രമുഖരുമായി മാത്രമേ വേദി പങ്കിടൂ എന്ന് പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിൽവന്ന ശേഷമാണ് പൗരപ്രമുഖർ എന്ന വാക്ക് ശരിക്കും ഇത്രത്തോളം പരിചിതമാകുന്നത്. ഏതൊരു പരിപാടിയിലും സർക്കാർ പൗരപ്രമുഖരെ മാത്രമേ പരിഗണിക്കുന്നുള്ളു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്തൊരു സാഹചര്യമാണ്. അങ്ങനെയെങ്കിൽ ഒരു പൗരപ്രമുഖനായി മാറുന്നത് എങ്ങനെയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടല്ലോ? ആ കാര്യം കൃത്യമായി സർക്കാരിനോട് ചോദിച്ചുവെന്നേ ഉള്ളൂ" ഷമീർ പറയുന്നു.

സർക്കാരിൽനിന്ന് സാധാരണക്കാരന് മറുപടി ലഭിക്കാനുള്ള നിയമമാണ് വിവരാവകാശം. അതുകൊണ്ടാണ് അങ്ങനെ അപേക്ഷ നൽകിയതെന്നും ഷമീർ വ്യക്തമാക്കി. അപേക്ഷയുടെ ചിത്രം വൈറലായതിനു പിന്നാലെ പൊതുസമൂഹത്തിൽനിന്ന് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

ഒരുപാട് ആളുകൾ വിളിച്ചിരുന്നു. ഇതിന്റെ മറുപടി കാത്തിരിക്കുന്ന നിരവധിപേർ സമൂഹത്തിലുണ്ടെന്നാണ് ഇതിൽനിന്ന് മനസിലാകുന്നതെന്നും ആളുകളാണെന്ന് പ്രതികരണങ്ങളിൽനിന്ന് മനസിലാകുന്നതെന്നും വിവരാവകാശ പ്രവർത്തകൻ കൂടിയായ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരുമായി മാത്രമേ കൂടിക്കാഴ്ച നടത്തുന്നുള്ളു എന്നാരോപിച്ച് നേരത്തെയും ചർച്ചകൾ നടന്നിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു അന്നത്തെ ചർച്ചയിൽ അധികവും. എന്നാൽ രാജ്യത്തെ നിയമസംവിധാനം നൽകിയിരിക്കുന്ന ഒരു അവകാശത്തെ വിനിയോഗിച്ചുകൊണ്ടൊരു നീക്കം ആദ്യമാണ്. കൂടാതെ കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ പശ്ചാത്തലവും കത്ത് വൈറലാകുന്നതിന് കാരണമായിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും