KERALA

കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്

അപൂർവങ്ങളി‍ല്‍ അപൂർവമായ കേസ് ആണെന്നും കൂട്ടബലാത്സം​ഗം ആയതിനാൽ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ ആവശ്യം

വെബ് ഡെസ്ക്

കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെയും ശിക്ഷാവിധി ഇന്ന്. കേസിലെ പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരായ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളും കോടതി ശരിവെച്ചു. തിങ്കളാഴ്ച വിധി പറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ജഡ്ജി കെ സിനിൽകുമാറാണ് വിധി പറയുക. അപൂർവങ്ങളി‍ല്‍ അപൂർവമായ കേസ് ആണെന്നും കൂട്ടബലാത്സം​ഗം ആയതിനാൽ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ ജീര്‍ണിച്ചിരുന്നതിനാല്‍ ബയോളജിക്കൽ തെളിവുകൾ നഷ്ടപ്പെട്ടതായിരുന്നു കേസിൽ വാദി ഭാഗം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിന്നീട് കേസ് മുന്നോട്ട് പോയത്.

കൊല്ലപ്പെട്ട വിദേശവനിത മൃതദേഹം കണ്ടെത്തിയയിടത്ത് എത്തണമെങ്കില്‍ പിന്നിൽ സ്ഥല പരിചയമുള്ള സഹായികളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു

പരിചയമുള്ളയാള്‍ക്കല്ലാതെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഒരാൾക്ക് ഒറ്റയ്ക്ക് കടക്കാനാകില്ല. കൊല്ലപ്പെട്ട വിദേശവനിത അവിടെ എത്തിയതിന് പിന്നിൽ സ്ഥല പരിചയമുള്ള സഹായികളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച 18 സാഹചര്യങ്ങൾ മുഴുവൻ കോടതി അംഗീകരിച്ചതാണ് കേസ് അനുകൂലമാകാന്‍ സഹായകമായതെന്നും അഡ്വ. മോഹന്‍രാജ് പറഞ്ഞു.

2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരിക്കൊപ്പം കേരളത്തില്‍ ചികിത്സയ്ക്കെത്തിയ ലാത്വിയന്‍ സ്വദേശിയായ ലിഗ എന്ന യുവതിയെ ആണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ബോട്ടിങ് നടത്താമെന്ന് പറഞ്ഞ് വള്ളത്തില്‍ കയറ്റി അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019 ജൂണ്‍ 22ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകുകയായിരുന്നു. ലിഗയുടെ കുടുംബാംഗങ്ങള്‍ പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന് വേഗം വെച്ചത്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക്, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ