KERALA

പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു; ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി

ബിജെപി കേന്ദ്ര നേതൃത്വമാണ് ലിജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്

വെബ് ഡെസ്ക്

പുതുപ്പള്ളിയില്‍ ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിന്‍. ബിജെപി കേന്ദ്ര നേതൃത്വമാണ് ലിജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ മത്സരിച്ചയാളാണ് ലിജിന്‍ ലാല്‍. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇടത് -വലത് മുന്നണികൾക്കെതിരായ രാഷ്ട്രീയ പോരാട്ടമായാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാൽ പറഞ്ഞു. മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ച ചെയ്യും. ജെയ്ക് സി തോമസ് കഴിഞ്ഞദിവസം പുതുപ്പള്ളി പുണ്യാളനെ കുറിച്ച് പറഞ്ഞിരുന്നു. പുതുപ്പള്ളി പുണ്യാളൻ മിത്താണോ അല്ലയോ എന്ന് പറയാൻ എം വി ഗോവിന്ദനും എ എൻ ഷംസീറും തയ്യാറാകണമെന്നും ലിജിൻ ലാൽ ഫറഞ്ഞു.

മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ്. കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി തോമസിനെ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ