സംസ്ഥാനത്ത് ക്രിസ്മസിന് കാലത്തും റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന. ഡിസംബര്‍ 22, 23, 24 തീയതികളില്‍ മാത്രം 229.80 കോടി രൂപയുടെ മദ്യ വില്‍പ്പന സംസ്ഥാനത്ത് നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം 215.49 കോടി രൂപയുടെ മദ്യമാണ് ഇതേ ദിവസങ്ങളില്‍ വിറ്റത്. ക്രിസ്മസ് വിപണിയില്‍ എറ്റവും ജനപ്രിയന്‍ റം ആണ്.
ക്രിസ്മസ് ദിനത്തില്‍ മാത്രം 89.52 കോടിയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. കൊല്ലം ആശ്രാമത്തെ ബെവ്‌റജസ് ഔട്ട്ലെറ്റാണ് ഒന്നാം സ്ഥാനത്ത്.68.48 ലക്ഷം മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.65.07 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ച തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്.61.49 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റ് മൂന്നാംസ്ഥാനത്തും.ആകെ 267 ഔട്ട്‌ലറ്റുകളാണ് ബെവ്‌റജസ് കോര്‍പറേഷനുള്ളത്. ബെവ്റജസ് കോർപ്പറേഷൻ വഴി വില്‍പ്പന നടത്തുന്ന മിക്ക ബ്രാൻഡുകള്‍ക്കും ഈയിടെ വില കൂട്ടിയിരുന്നു.മദ്യ വില പത്ത് രൂപ മുതല്‍ 20 രൂപവരെയാണ് സർക്കാർ വര്‍ധിപ്പിച്ചത്.
മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വില്‍പ്പന നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടർന്ന് വർഷം 195 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബെവ്റജസ് കോർപ്പറേഷനുണ്ടാകുക. ഇത് പരിഹരിക്കുന്നതിനായാണ് വില്‍പ്പന നികുതി വർധിപ്പിച്ചുകൊണ്ട് സർക്കാർ ബില്‍ കൊണ്ടു വന്നത്.