കേരളാ ഹൈക്കോടതി  
KERALA

ലിവിങ് ടുഗതർ പങ്കാളികൾക്ക് വിവാഹമോചനം ആവശ്യപ്പെടാനാകില്ല : ഹൈക്കോടതി

ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രണ്ട് കക്ഷികൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അത് വിവാഹമെന്ന് അവകാശപ്പെടാനോ വിവാഹമോചനം തേടാനോ കഴിയില്ലെന്ന് കോടതി

നിയമകാര്യ ലേഖിക

ലിവിങ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ടോ വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമസാധുതയുള്ളു. നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ്‌ എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്‌. ഇവർ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ്‌ ഹൈക്കോടതി പരിഗണിച്ചത്.

നിയമപ്രകാരം വിവാഹിതരല്ലാതിരിക്കുകയും ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രണ്ട് കക്ഷികൾ ഒരുമിച്ച് ജീവിക്കുകയും ചെയ്താൽ അത് വിവാഹമെന്ന് അവകാശപ്പെടാനോ, വിവാഹമോചനം തേടാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹിതരല്ലാത്തവരുടെ വിവാഹമോചന ഹർജി പരിഗണിക്കാൻ കുടുംബകോടതിക്ക് അധികാരമില്ല. മറ്റ് ആവശ്യങ്ങൾക്കായി ലിവ് ഇൻ റിലേഷൻ അംഗീകരിക്കപ്പെടുമെങ്കിലും വിവാഹമോചനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് കോടതി ഉത്തരവ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്