Kerala Assembly  
KERALA

ലോകായുക്ത നിയമ ഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍; എതിര്‍ക്കുമെന്ന് പ്രതിപക്ഷം

ഭേദഗതി ഓര്‍ഡിനന്‍സാക്കി ഇറക്കിയിരുന്നു എങ്കിലും നിശ്ചിത സമയത്ത് ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് അസാധുവായിരുന്നു

വെബ് ഡെസ്ക്

ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതിനുള്ള ഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണ് ബില്ലെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് വിഷയം നിയമ സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ബില്ലിന്റെ കരട് പുറത്തിറക്കി.

നേരത്തെ ഭേദഗതി ഓര്‍ഡിനന്‍സാക്കി ഇറക്കിയിരുന്നു എങ്കിലും നിശ്ചിത സമയത്ത് ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് ലോകായുക്ത നിയമ ഭേദഗതി ബില്ലടക്കം പരിഗണിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച മുതല്‍ (ഓഗസ്റ്റ് 22) പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

പുതിയ ഭേദഗതി ലോകായുക്തയുടെ മുനയൊടിക്കാനുള്ളതാണെന്ന് ആക്ഷേപം

പുതിയ ഭേദഗതി ലോകായുക്തയുടെ മുനയൊടിക്കാനുള്ളതാണെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതോടെ ബില്ലവതരണ വേളയില്‍ നിയമസഭയിലും വലിയ പ്രതിഷേധങ്ങള്‍ ഉയരുമെന്ന് വ്യക്തമാണ്. നിയമ ഭേദഗതിക്ക് എതിരെ ഭരണ കക്ഷിയില്‍ തന്നെ ഭിന്നതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണര്‍ക്ക് അയച്ച ഓര്‍ഡിനന്‍സ് അതുപോലെ അവതരിപ്പിക്കാനാവില്ലെന്നാണ് സിപിഐയുടെ നിലപാട്. വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭായോഗത്തിലും സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ബില്ലില്‍ മാറ്റം വേണമെന്ന് മന്ത്രിമാരായ കെ രാജനും പി പ്രസാദും ആവശ്യപ്പെട്ടത്.

ഗവര്‍ണര്‍ക്ക് അയച്ച ഓര്‍ഡിനന്‍സ് അതുപോലെ അവതരിപ്പിക്കാനാവില്ലെന്നാണ് സിപിഐയുടെ നിലപാട്.

എന്താണ് ലോകയുക്ത ഭേദഗതി നിയമം

നിലവില്‍ ലോകയുക്തയ്ക്കുള്ള അധികാരത്തിന് പരിധി നിശ്ചയിക്കുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ സാധിച്ചിരുന്നത്. ഈ വകുപ്പ് പ്രകാരം അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി വ്യക്തമായാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്നു.

ഭേദഗതി നിയമമായാല്‍ ഒരു കേസില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ മാത്രമായിരിക്കും ലോകായുക്തയ്ക്ക് കഴിയുക. നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അധികാരം ഇല്ലാതാകും. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാനും അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

ഭേദഗതി നിയമമായാല്‍ ഒരു കേസില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ മാത്രമായിരിക്കും ലോകായുക്തയ്ക്ക് കഴിയുക.

ആര്‍ക്കെതിരെയാണോ വിധി വരുന്നത് അയാളുടെ നിയമന അധികാരി ഈ വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിധി അംഗീകരിക്കാരം നല്‍കുക എന്നത് നിയമന അധികാരിയുടെ പരിധിയില്‍ വരും. ഇതോടെ സംസ്ഥാനത്ത് ലോകായുക്ത ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാകുന്ന നിലയിലെത്തും.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നാണ് രാജിവെച്ചത്. ബന്ധുനിയമനത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ നിലവില്‍ ലോകായുക്തയില്‍ കേസുകളുണ്ട്. ഇത്തരം സാഹചര്യത്തില്‍ കൂടിയാണ് നിയമഭേഗദതിക്ക് സര്‍ക്കാര്‍ തയ്യാറായതെന്നും ആക്ഷേപമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ