മുഖ്യന്ത്രി പിണറായി വിജയന്‍ 
KERALA

മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയിൽ ഭിന്നാഭിപ്രായം, കേസ് ഫുൾ ബെഞ്ചിന്

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉൾപ്പെട്ട ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചന്ന കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ച് കേസിൽ വീണ്ടും വാദം കേൾക്കും.

FB.docx
Preview

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് കേസ് പരിഗണിച്ചത്. മന്ത്രിസഭാ തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ, പരാതിയിൽ കഴമ്പുണ്ടോ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ തന്നെ ഇരുവർക്കുമിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ലോകായുക്ത ഉത്തരവ് വ്യക്തമാക്കുന്നു. അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. ലോകായുക്ത നിയമത്തിലെ 7(1) വകുപ്പ് പ്രകാരമാണ് പുതിയ ബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത്.

ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ഇതുസംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ പ്രതികരിച്ചു.

മന്ത്രിസഭാ തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ, പരാതിയിൽ കഴമ്പുണ്ടോ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ തന്നെ ഇരുവർക്കുമിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ലോകായുക്ത ഉത്തരവ് വ്യക്തമാക്കുന്നു.

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിനും പണം അനുവദിച്ചത്‌ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു പരാതി.

ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിയും അതിനു പുറമേ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന വി എസ് സുനില്‍ കുമാറിനെയും ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കിയായിരുന്നു ഹര്‍ജി സമർപ്പിച്ചിരുന്നത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം പൂര്‍ത്തിയായത്. വാദത്തിനിടെ രൂക്ഷ പരാമർശമാണ് ലോകായുക്തയിൽ നിന്ന് ഉണ്ടായത്. ഇതിനിടെ ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിധി പറയുന്നത് അന്തിമമായി നീണ്ടു. ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുകയും ബില്ലിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകാതിരിക്കുകയും ചെയ്തതോടെ പഴയ നിയമം വീണ്ടും പ്രാബല്യത്തിൽ വരികയായിരുന്നു.

വാദം പൂർത്തിയായി ആറുമാസത്തിനുള്ളില്‍ ഹര്‍ജികളില്‍ വിധി പറയണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാന്‍ ലോകായുക്ത തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ലോകായുക്തയെ സമീപിക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് വിധി പറഞ്ഞത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ