KERALA

ജെന്‍ഡര്‍ ന്യൂട്രാലിറ്റി; വിചിത്രവാദവുമായി എം കെ മുനീര്‍

ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് നടപ്പാക്കേണ്ടതെന്ന് മുനീര്‍

വെബ് ഡെസ്ക്

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ വാദങ്ങളുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുകയാണെങ്കില്‍ സ്വവര്‍ഗരതിയുടെ പേരില്‍ പോക്‌സോ കേസുകള്‍ എടുക്കുന്നത് എന്തിനാണെന്ന് എം കെ മുനീര്‍ . മുതിര്‍ന്ന പുരുഷന്‍ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എന്തിന് കേസ് എടുക്കണമെന്നാണ് മുനീറിന്റെ ചോദ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുന്നത് ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകും. വസ്ത്രധാരണത്തില്‍ സമത്വം വന്നാല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടില്ല എന്നുണ്ടോയെന്നുമാണ് മുനീറിന്റെ വാദം.

ഇക്കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാതെയാണ് സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം എത്തിക്കുന്നത്. മതവിശ്വാസങ്ങളെ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. ഈ നിലപാട് പറഞ്ഞതിന്‌റെ പേരില്‍ ഇസ്ലാമിസ്റ്റെന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ല. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - കാണാപ്പുറങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം കെ മുനീര്‍

നേരത്തെ എംഎസ്എഫിന്റെ പരിപാടിയില്‍ മുനീര്‍ നടത്തിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ലിംഗ സമത്വമെന്ന പേരില്‍ സര്‍ക്കാര്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ