KERALA

ചിന്ത ഇറങ്ങി; എം ഷാജർ പുതിയ യുവജന കമ്മിഷൻ അധ്യക്ഷൻ

ചിന്താ ജെറോമിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷനായി എം ഷാജറിനെ നിയമിച്ചു. മൂന്ന് വര്‍ഷം വീതം രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ അധ്യക്ഷ ചിന്താ ജെറോമിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമാണ് എം ഷാജര്‍.

മൂന്ന് വര്‍ഷമാണ് കമ്മീഷന്‍ അധ്യക്ഷന്റെ കാലാവധി. 2016ലാണ് ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചത്. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാം ടേമിന്റെ കാലാവധി അവസാനിച്ചുവെങ്കിലും പുതിയ അധ്യക്ഷനെ നിയമിക്കുന്നത് വരെയോ പരമാവധി ആറ് മാസമോ തുടരാമെന്ന വ്യവസ്ഥയുള്ളതുകൊണ്ട് പദവിയില്‍ തുടരുകയായിരുന്നു.

യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ നിരവധി വിവാദങ്ങളില്‍ ചിന്ത അകപ്പെട്ടിരുന്നു. മുന്‍കാല പ്രാബല്യത്തോടെയുള്ള ഉയര്‍ന്ന ശമ്പളം, പിഎച്ച്ഡി പ്രബന്ധത്തിലെ പിശക്, റിസോര്‍ട്ടിലെ താമസം തുടങ്ങിയ വിവാദങ്ങൾ ചിന്തയെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ