മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരിക്ക് കത്തയച്ച സംഭവത്തില്‍ കെ ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി .സംഭവത്തില്‍ ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമം മാനേജ്‌മെന്റ്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. ജലീലില്‍ കത്തെഴുതിയതിനെ കുറിച്ച് അറിയില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം മാനേജ്‌മെന്റ് പ്രതികരിച്ചു. കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും മാധ്യമം മാനേജ്‌മെന്റ് പറഞ്ഞു
ഒരു മാധ്യമത്തോടോ വാര്‍ത്തയോടോ ഉണ്ടാകുന്ന ഭിന്നാഭിപ്രായവും വിയോജിപ്പും മനസിലാക്കാം . പക്ഷെ ഇത്തരമൊരു നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് മാധ്യമം മാനേജ്‌മെന്റ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ രാജ്യത്തെ അധികാരികള്‍ക്ക് കത്തയക്കുന്നത് പ്രോട്ടോള്‍ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്നും മാധ്യമം മാനേജ്‌മെന്റ് കുറ്റപ്പെടുത്തി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിനാധാരം. മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ മന്ത്രിയായിരുന്ന കാലത്ത് യുഎഇ ഭരണാധികാരിക്ക് കത്തയച്ചെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ജലീല്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സ്വപ്‌ന ആരോപിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു കത്തയിച്ചിട്ടില്ലെന്നാണ് ജലീലിന്റെ നിലപാട് . തന്റെ മെയില്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നുമാണ് ജലീല്‍ പറയുന്നത്