KERALA

'സ്‌നേഹ സൗഹൃദത്തിന്റെ കൊടിയിറക്കം'; കോടിയേരിയുടെ അപൂര്‍വ ഫോട്ടോ പങ്കുവച്ച് മാഹി എംഎല്‍എ

ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോകള്‍ക്കൊപ്പമാണ് മാഹി എംഎല്‍എ കോളേജ് പഠനകാലത്തെ അനുസ്മരിക്കുന്നത്.

വെബ് ഡെസ്ക്

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് മാഹി എംഎല്‍എ രമേശ് പറമ്പത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോകള്‍ക്കൊപ്പമാണ് മാഹി എംഎല്‍എ കോളേജ് പഠനകാലത്തെ അനുസ്മരിക്കുന്നത്.

പതിനഞ്ചാമത് പുതുച്ചേരി നിയമസഭയിലെ മാഹിയില്‍ നിന്നുള്ള പ്രതിനിധിയാണ് രമേശ് പറമ്പത്ത്.

സ്‌നേഹ സൗഹൃദത്തിന്റെ കൊടിയിറക്കം. മാഹി, മഹാത്മാഗാന്ധി ഗവണ്മെന്റ് കോളേജിലെ ആദ്യത്തെ യൂണിയന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍! എന്ന രണ്ടുവരി അനുസ്മരണത്തോടൊപ്പമാണ് കോടിയേരിയുടെ അപൂര്‍വ ചിത്രം എംഎല്‍എ പങ്കുവയ്ക്കുന്നത്. 1970-71 കാലത്തെ ചിത്രത്തില്‍ കറുത്ത കോട്ടണിഞ്ഞാണ് കോടിയേരിയുള്ളത്.

പതിനഞ്ചാമത് പുതുച്ചേരി നിയമസഭയിലെ മാഹിയില്‍ നിന്നുള്ള പ്രതിനിധിയാണ് രമേശ് പറമ്പത്ത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമ സഭയിലെത്തിയ രമേശ് പറമ്പത്ത് കെ.എസ്.യു അംഗമായിട്ടാണ് രമേശ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1984- 85, 1985-86 കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യൂണിയന്‍ ഭാരവാഹികള്‍. കറുത്ത കോട്ടിട്ടത് കോടിയേരി
കോടിയേരി ബാലകൃഷ്ണന്‍
യൂണിയന്‍ ഭാരവാഹികളുടെ ചിത്രം. ആദ്യം കോടിയേരി

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് കോടിയേരി ബാലകൃഷ്ണനും പൊതു പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന കോടിയേരി ഇവിടെ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം