KERALA

കോഴിക്കോട് പേരാമ്പ്രയിൽ വൻ തീപിടിത്തം

സമീപത്തുള്ള പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന

വെബ് ഡെസ്ക്

കോഴിക്കോട് പേരാമ്പ്രയില്‍ വന്‍ തീപിടിത്തം. പേരാമ്പ്ര ട്രാഫിക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന.

രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം വലുതും ചെറുതുമായ നിരവധി കടകളുള്ള സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. മൂന്ന് കടകളിലേക്ക് തീ പടര്‍ന്നതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ശ്രമകരമായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ച നാലുമണിയോടെയാണ് തീയണച്ചത്.

തീപിടിത്തം വലിയ നാശനഷ്ടത്തിന് വഴിവച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയായതില്‍ ആളപായം ഇല്ല. മാര്‍ക്കറ്റിന് സമീപമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ താത്കാലികമായി നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നാണ് വ്യാപകമായി തീ പടര്‍ന്നത്. എന്നാല്‍ പ്ലാസ്റ്റിക്കിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം