സംസ്ഥാന തലപ്പത്ത് വന്‍ അഴിച്ചു പണി.ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് ഏബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പൗരാവകാശ സംരക്ഷണ വിഭാഗത്തിലേക്ക് മാറ്റിയ എം.ആര്‍.അജിത് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു. വിവാദ ദല്ലാള്‍ ഷാജ് കിരണുമായി ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞ സാഹചര്യത്തിലായിരുന്നു നടപടി.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് ബിവറേജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിട്ടാണ് പുതിയ നിയമനം.അതേ സമയം ബെവ്കോ മാനേജിങ് ഡയറക്ടറായ എസ്.ശ്യാംസുന്ദറിന് ക്രൈംസ് ഡിഐജിയായി നിയമനം നല്‍കി. സുരക്ഷാ വിഭാഗം ഐജി തുമ്മല വിക്രത്തെ നോര്‍ത്ത് സോണ്‍ ഐജിയായും നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവിനെ സുരക്ഷാ വിഭാഗം ഐജിയായുമാണ് നിയമിച്ചിരിക്കുന്നത്.ജില്ലാ പോലീസ് മേധാവികള്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്കും പുതിയ നിയമനം നല്‍കിയിട്ടുണ്ട്.19 ഐപിഎസുകാരെയാണ് സര്‍ക്കാര്‍ മാറ്റി നിയമിച്ചിരിക്കുന്നത്
19 ഐപിഎസുകാരെയാണ് സര്‍ക്കാര്‍ മാറ്റി നിയമിച്ചിരിക്കുന്നത്
പോലീസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെ
മനോജ് എബ്രഹാം- വിജിലന്‍സ് മേധാവി
കെ പദ്മകുമാര്‍ -പൗരാവകാശ സംരക്ഷണ വിഭാഗത്തില്‍ നിന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി നിയമനം
യോഗേഷ് ഗുപ്ത-ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി സ്ഥാനത്തു നിന്ന് ബിവറേജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമനം
എസ് ശ്യാം സുന്ദര്‍- ബിവറേജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ക്രൈംസ് ഡിഐജിയായി നിയമനം
ടി വിക്രം- സുരക്ഷാ വിഭാഗം ഐജി സ്ഥാനത്തു നിന്നും ഉത്തരമേഖലാ ഐജിയായി നിയമനം
അശോക് യാദവ് -ഉത്തരമേഖലാ ഐജി സ്ഥാനത്തു നിന്നും സെക്യൂരിറ്റി ഐജിയായി നിയമനം
ഡോ എ ശ്രീനിവാസ് -കോഴിക്കോട് റൂറല്‍ പോലീസ് മേധാവിസ്ഥാനത്തു നിന്നും സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയായി നിയമനം
കെ കാര്‍ത്തിക് - എറണാകുളം റൂറല്‍ പോലീസ് മേധാവിസ്ഥാനത്തു നിന്നും കോട്ടയം എസ് പിയായി നിയമനം
ടി നാരായണന്‍-കൊല്ലം കമ്മീഷണര്‍ സ്ഥാനത്തു നിന്നും പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ അസിസ്റ്റന്റ് ഐ ജിയായി നിയമനം
മെറിന്‍ ജോസഫ് -പോലീസ് ആസ്ഥാനത്തു നിന്നും കൊല്ലം സിറ്റി കമ്മീഷണറായി നിയമനം
ആര്‍ കറുപ്പസാമി- ഇടുക്കി ജില്ലാ പോലീസ് മേധാവി സ്ഥാനത്തു നിന്നും കോഴിക്കോട് റൂറല്‍ എസ് പിയായി നിയനം
അരവിന്ദ് സുകുമാര്‍ -വയനാട് ജില്ലാ പോലീസ് മേധാവിസ്ഥാനത്തു നിന്നും കെ എ പി നാലാം ബറ്റാലിയന്‍ കമ്മാന്റന്റ് ആയി നിയമനം
ഡി ശില്‍പ്പ-കോട്ടയം ജില്ലാ പോലീസ് മേധാവി സ്ഥാനത്തു നിന്നും വനിതാ സെല്‍ എസ് പിയായി,വനിത ബറ്റാലിയന്റെ അധിക ചുമതല
ആര്‍ ആനന്ദ്- പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ അസിസ്റ്റന്റ് ഐ ജി സ്ഥാനത്തു നിന്നും വയനാട് എസ്പിയായി നിയമനം
വിവേക് കുമാര്‍ - കെ എ പി നാലാം ബറ്റാലിയന്‍ കമ്മാന്റന്റ് സ്ഥാനത്തു നിന്നും എറണാകുളം റൂറല്‍ എസ് പിയായി നിയമനം
വി യു കുര്യാക്കോസ്- കൊച്ചി ഡി സി പി സ്ഥാനത്തു നിന്നും ഇടുക്കി എസ്പിയായി നിയമനം
ടി കെ വിഷ്ണു പ്രദീപ്- തലശേരി എ എസ് പി സ്ഥാനത്തു നിന്നും പേരാമ്പ്ര എ എസ് പിയായി നിയമനം
പി നിധിന്‍രാജ്- പേരാമ്പ്ര എ എസ് പി സ്ഥാനത്തു നിന്നും തലശേരി എ എസ് പിയായി നിയമനം