മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടർന്നാണ് നടപടികൾ പൂർണമായത്. ഇതോടെ കേരളത്തിലെ 14 ജില്ലകളും കേരളാ ബാങ്കിന്റെ ഭാഗമായി. കേരളാ ബാങ്ക് രൂപീകരണത്തിനായി കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.
സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു
സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കാതെ വിട്ടുനിന്നു. പക്ഷെ മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരളാ ബാങ്ക് രൂപീകൃതമാകുകയും ചെയ്തു. അതിനുശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാന സർക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഏറ്റവും അവസാനം മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക് സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയും ചോദ്യം ചെയ്‌ത് മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും ഹർജി നൽകിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍
ഇത് തീർപ്പാക്കിയ ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായത്. അതേസമയം, മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളവികസനത്തിന് കൂടുതല്‍ കരുത്തുനല്‍കുന്ന തീരുമാനമായി ഈ ലയനം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.