KERALA

മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ പി അരവിന്ദാക്ഷന്‍ അന്തരിച്ചു

1960ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് അരവിന്ദാക്ഷന്‍ പത്രപ്രവര്‍ത്തന ലോകത്തേക്ക് പ്രവേശിക്കുന്നത്.

വെബ് ഡെസ്ക്

മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ പി അരവിന്ദാക്ഷന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃശൂരിലെ ചേര്‍പ്പ് പെരുവനത്തെ വീട്ടിലായിരുന്നു അന്ത്യം.

1960ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് അരവിന്ദാക്ഷന്‍ പത്രപ്രവര്‍ത്തന ലോകത്തേക്ക് പ്രവേശിക്കുന്നത്. 1982ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ന്യൂസ് എഡിറ്ററായിരിക്കുമ്പോള്‍ തന്നെ ദ് വീക്ക് വാരികയുടെ കേരള ലേഖകനായി മലയാള മനോരമയില്‍ ചേരുകയും ചെയ്തു. കൊച്ചിയില്‍ ദ് വീക്കിന്റെ സീനിയര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു.

വീക്ക് വാരികയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മലയാള മനോരമയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് മാറിയത്. പാര്‍ഥന്‍ എന്ന തൂലികാ നാമത്തില്‍ ആക്ഷേപഹാസ്യ പംക്തിയും എഴുതിയിട്ടുണ്ട്. പത്ത് വര്‍ഷത്തോളം ആ പംക്തി പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ: രാധ, മക്കള്‍: രാമചന്ദ്രന്‍, മിനി, ജയന്‍ മേനോന്‍.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും