KERALA

നടി കനകലത അന്തരിച്ചു

വെബ് ഡെസ്ക്

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളും ഉള്‍പ്പെടെ 350 ഓളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോളാണ് കനകലത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

പി എ ബക്കര്‍ സംവിധാനം ചെയ്ത ഉണര്‍ത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാല്‍ ആ സിനിമ റിലീസായില്ല. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ 'ചില്ല്' എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് സിനിമയില്‍ ചുവടുറപ്പിയ്ക്കുന്നത്. 2023 ഏപ്രില്‍ എട്ടിന് റിലീസായ പൂക്കാലം എന്ന സിനിമയാണ് അവസാന ചിത്രം.

കിരീടം, വര്‍ണപ്പകിട്ട്, കൗരവര്‍, ആദ്യത്തെ കണ്‍മണി, മിഥുനം, വാര്‍ധക്യപുരാണം, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ,് അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ്, ചേകവര്‍, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിവും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. തമാശകഥാപാത്രങ്ങളും സഹനടിയായും മികവ് തെളിയിച്ച അഭിനേതാവായിരുന്നു കനകലത.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം