KERALA

ലൈംഗിക പീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും ആശ്വാസം, മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

വെബ് ഡെസ്ക്

ലൈഗിക പീഡന പരാതിയില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് ആശ്വാസം. നടി നല്‍കി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് നടന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പിന്നീട് വിധി പറയും. ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ട സാഹചര്യത്തിലാണ് വിധി ശനിയാഴ്ചയിലേക്ക് മാറ്റിയത്.

കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തത്. ഇതില്‍ മണിയന്‍ പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മണിയന്‍ പിള്ള രാജുവിന് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഹര്‍ജി തീര്‍പ്പാക്കി. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തടഞ്ഞെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്