മുഹമ്മദ് ഹക്കീം 
KERALA

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശിയായ മുഹമ്മദ് ഹക്കീം ആണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ വെടിവെപ്പിൽ ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ ദൂരെയായുള്ള ക്യാമ്പിൽ സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡും (ഡിആർജി) പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയും ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. പട്രോളിങ് സംഘം പുറത്തുപോയപ്പോൾ ഒരു സംഘം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

ക്യാമ്പിന് സമീപമുള്ള പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുകയായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകൾ വനത്തിലേക്ക് പോയി. മാവോയിസ്റ്റുകൾ എന്ന് സംശയിക്കുന്നവർ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) അയൽ സംസ്ഥാനമായ ബിജാപൂർ ജില്ലയിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു സിആർപിഎഫ് കോൺസ്റ്റബിളിന് പരിക്കേറ്റിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും