KERALA

ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്

വെബ് ഡെസ്ക്

ബിസിനസ് ആവശ്യത്തിനായി സൂറത്തില്‍ എത്തിയ മലയാളി ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കോട്ടയം, കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. റിംഗ് റോഡിലെ ടെക്സ്റ്റ് പ്ലാസോ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് ബാബു മരിച്ചത്. ഇന്നലെ വൈകിട്ടാണ് ബിസിനസ് ആവശ്യത്തിനായി നാട്ടില്‍ നിന്ന് രഞ്ജിത്ത് ബാബു സൂറത്തില്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത ശേഷം സൂറത്ത് ടൗണിലേക്ക് പോകാന്‍ ഇറങ്ങവേയാണ് അപകടം. ലിഫ്റ്റ് ഡോർ തുറന്നെങ്കിലും ലിഫ്റ്റ് മുകളിലത്തെ നിലയിലായിരുന്നു. ലിഫ്റ്റിലേക്കിറങ്ങിയ രഞ്ജിത്ത് ആറാംനിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ഇപ്പോള്‍ സൂറത്ത് സ്മിമര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സില്‍വാസയിലുള്ള അദ്ദേഹത്തിന്റെ ബന്ധു വഴി അപകട വിവരം അറിഞ്ഞ ഉടനെ അഡാജന്‍ കേരളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഹോസ്പിറ്റലില്‍ എത്തി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം