തൃശ്ശൂര്‍ ഒല്ലൂരില്‍നിന്ന് വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ സംഘം അപകടത്തില്‍പ്പെട്ടു. ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.
51 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി ഒല്ലൂരില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് തിരിച്ചത്. തമിഴ്നാട് നാഗപട്ടണം മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തഞ്ചാവൂര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ രാജന് വ്യക്തമാക്കി. ചികിത്സയും ആവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.