സൂരജ് 
KERALA

പോളണ്ടില്‍ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു; ഒരാഴ്ചക്കിടെ പോളണ്ടില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി

അഞ്ച് മാസം മുന്‍പ് പോളണ്ടിലെത്തിയ സൂരജ് സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു

വെബ് ഡെസ്ക്

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ - ഒല്ലൂര്‍ സ്വദേശി സൂരജാ(23)ണ് കൊല്ലപ്പെട്ടത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് കുത്തേറ്റത്. നാല് മലയാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.

സൂരജിന് കുത്തേറ്റത് നെഞ്ചിലും കഴുത്തിലുമാണ്. സീഡ്കിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിസവം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു

ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍ - സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. അഞ്ച് മാസം മുമ്പ് പോളണ്ടിലേക്ക് പോയ സൂരജ് സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു. കഴിഞ്ഞ ദിസവം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു.

പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎന്‍ജി ബാങ്ക് ജീവനക്കാരനായിരുന്നു ഇബ്രാഹിം. മരണവിവരം എംബസിയാണ് കുടുംബത്തെ അറിയിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ